Sun, 9 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Extortion By Promising

Alappuzha

വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലെ പ്ര​തി മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം അ​റ​സ്റ്റി​ൽ

മാ​ന്നാ​ർ: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം വാ​ങ്ങി മു​ങ്ങി​യ ത​ട്ടി​പ്പു​കാ​ര​ൻ അ​റ​സ്റ്റി​ൽ. മാ​വേ​ലി​ക്ക​ര മേ​നാം​പ​ള്ളി പെ​രി​ങ്ങാ​ല കോ​ട്ട​യി​ൽ കി​ഴ​ക്കേ​തി​ൽ ര​തീ​ഷ് കു​മാ​റി(42)നെ​യാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

സിം​ഗ​പ്പൂ​രി​ലേ​ക്ക് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് പ​ണം ത​ട്ടി​യ കേ​സി​ലാ​ണ് ഇ​യാ​ളെ മൂ​ന്നു​വ​ർ​ഷ​ത്തി​നു​ശേ​ഷം മാ​ന്നാ​ർ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​യാ​ളും ഭാ​ര്യ​യും ചേ​ർ​ന്നാ​ണ് ത​ട്ടി​പ്പ് ന​ട​ത്തി​യ​ത്. 2023ൽ ​ഭാ​ര്യ​യെ ഈ ​കേ​സി​ൽ അ​റ​സ്റ്റ് ചെ​യ്തി​രു​ന്നു. ഇ​യാ​ൾ മു​ങ്ങു​ക​യും ചെ​യ്തി​രു​ന്നു.

2023 ലാ​ണ് മാ​ന്നാ​ർ പോ​ലീ​സ് ഇ​വ​ർ​ക്കെ​തി​രേ സാ​മ്പ​ത്തി​ക ത​ട്ടി​പ്പ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​തി​നുശേ​ഷം ര​തീ​ഷ് വി​ദേ​ശ​ത്തേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് 2023ൽ ​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ര​തീ​ഷി​നാ​യി ലു​ക്ക് ഔ​ട്ട് നോ​ട്ടീ​സ് പു​റ​പ്പെ​ടു​വി​ച്ചി​രു​ന്നു. അ​തി​നുശേ​ഷം വി​ദേ​ശ​ത്തുനി​ന്നു തി​ങ്ക​ളാ​ഴ്ച തി​രി​കെ നാ​ട്ടി​ലേ​ക്കു വ​ന്ന പ്ര​തി​യെ നെ​ടു​മ്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ തി​രി​ച്ച​റി​ഞ്ഞ് മാ​ന്നാ​ർ പോ​ലീ​സി​ൽ വി​വ​രം അ​റി​യി​ക്കു​ക​യും മാ​ന്നാ​ർ പോ​ലീ​സ് എ​യ​ർ​പോ​ർ​ട്ടി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു. കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻഡ് ചെ​യ്തു.

Latest News

Corehub Up